11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ 6 വർഷത്തിന് ശേഷം പിടിയിൽ
പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആറുവർഷത്തി നുശേഷം മദ്രസാധ്യാപകൻ അറസ്റ്റിൽ. മലപ്പുറം തവനൂരിൽ പോത്തട്ടിപ്പാറയിലെ പാതിരിപ്പള്ളിയാലി ഹൗസിൽ മുഹമ്മദ് ബഷീറിനെ (45) ആണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്.
പുല്ലൂക്കര മുക്കിൽപ്പീടികയിലെ മദ്രസയിൽ അധ്യാപകനായിരിക്കെ 2017 മുതൽ 2020 വരെയായി 11-കാരനെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇപ്പോൾ ജിം ട്രെയിനർ കോഴ്സിന് പഠിക്കുന്ന കുട്ടിയെ മാനസികപ്രശ്ന ങ്ങളെത്തുടർന്ന് കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
ആറാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള പ്രതി എട്ടുവർഷത്തോളം പുല്ലൂക്കരയിലെ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. നാലുവർഷം മുമ്പ് മലപ്പുറത്തേക്ക് പോയ ഇയാളെ തലശ്ശേരി അസി. പൊലീസ് സൂപ്രണ്ട് നന്ദഗോപന്റെ നിർദേശപ്രകാരം തിരൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ ചൊക്ലി പോലീസിന് കൈമാറുകയായിരു ന്നു.
രാവിലെ പത്തരയോടെ ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി. ഷാജു, സ്റ്റേഷൻ ഹൗസിങ് ഓഫീസർ ആർ. രാകേഷ് എന്നിവർ അറസ്റ്റ് രേഖപ്പെടുത്തി. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് ഒന്ന് ജഡ്ജ് പ്രതിയെ റിമാൻഡ് ചെയ്തു.

Comments
Post a Comment