ട്രെയിനിൽ നിന്നു വീണു യുവാവിന് ഗുരുതര പരിക്ക്
വളപട്ടണം :ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ചാടിയയുവാവിനു ഗുരുതരമായി പരിക്കേറ്റു. കാസറഗോഡ് മാലോം കൊന്നക്കാട് സ്വദേശി സീനത്തിൻ്റെ മകൻ എം. സിറാജ്( 28) ആണ് ചാടിയത്. മംഗലാപുരം- തിരുവനന്തപുരംപരശുറാം എക്സ്പ്രസിലെ യാത്രക്കാരനായ ഇയാൾഇന്ന് രാവിലെ 7 മണിയോടെ ചിറക്കൽ റെയിൽവെ കട്ടിങ്ങിന് സമീപത്താണ് ചാടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ്തുടർന്ന് യുവാവിനെ ആംബുലൻസിൽ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. അപകട വിവരം ബന്ധുക്കളെ അറിയിക്കാൻ പോലീസ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു.


Comments
Post a Comment