തൊഴിൽ നിയമങ്ങളും ലേബർ കോഡുകളും : ബെഫി സെമിനാർ സംഘടിപ്പിച്ചു
കണ്ണൂർ : 2026 സെപ്റ്റംബർ 25,26 തീയ്യതികളിൽ ആലുവയിൽ വെച്ച് നടക്കുന്ന ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ 17ാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൊഴിൽ നിയമങ്ങളുടെ പൊളിച്ചെഴുത്ത് - ലേബർ കോഡുകൾ ഉയർത്തുന്ന ചോദ്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.
കേരളത്തിൽ പുതിയ ലേബർ കോഡുകൾ നടപ്പിലാക്കരുതെന്ന് ബെഫി ആവശ്യപ്പെട്ടു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി )കണ്ണൂർ ജില്ലാ സെക്രട്ടറി പി എം ശ്രീരാഗ് സ്വാഗതം പറഞ്ഞു. ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് കെ രാമപ്രസാദ് അധ്യക്ഷത വഹിച്ചു. ബെഫി മുൻ സംസ്ഥാന പ്രസിഡണ്ട് ഷാജു ആന്റണി സെമിനാറിൽ വിഷയാവതരണം നടത്തി. അമൽ രവി, ബിഗേഷ് ഉണ്ണിയാൻ, സി പി സൗന്ദർ രാജ്, ടോമി മൈക്കിൾ, കെ ജെ തോമസ്, കെ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ മെമ്പറും അകാലത്തിൽ വിട പറയുകയും ചെയ്ത സുമയുടെ കുടുംബത്തിനുള്ള സംഘടന നൽകുന്ന വെൽഫയർ ഫണ്ട് കൈമാറ്റവും നടന്നു.
പരിപാടിയിൽ ബെഫി കണ്ണൂർ ഏരിയ സെക്രട്ടറി എം മനേഷ് നന്ദി രേഖപ്പെടുത്തി.



Comments
Post a Comment