കണ്ണൂർ തയ്യിലിലെ വീട്ടിൽ നിന്ന് 21 പവൻ മോഷ്ടിച്ചു.

 


കണ്ണൂർ: വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ നിന്നും ഇരുപത്തി ഒന്നേകാൽ പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയതായ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. തയ്യിൽ കുറുംബക്കാവിനു സമീപത്തെ ടി. പ്രസന്നയുടെ വീട്ടിലാണ് മോഷണം നടന്നത്. 


ഈമാസം 7 നു വൈകുന്നേരം 6 മണിക്കും 19 ന് വൈകുന്നേരം 6.30 മണിക്കുമിടയിലാണ് പരാതിക്കാരിയുടെ വീട്ടിൽ കയറി അലമാരയിൽ സൂക്ഷിച്ച അഞ്ച് പവൻ്റെ മാല, 4 പവൻ്റെ ഒരു വള, രണ്ടര പവൻ്റെ വള, രണ്ടു പവൻ്റെ ചെയിൻ, പവൻ്റെ മോതിരം, മൂന്നര പവൻ്റെ നെക്ളേസ്, ഒന്നര പവൻ്റെ നെക്‌ളേസ്, ഒന്നേമുക്കാൽ പവൻ്റെ നെക്ളേസ് എന്നിവ ഉൾപ്പെടെ ഇരുപത്തി ഒന്നേകാൽ പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്. തുടർന്ന് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകി. 


24 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??