പാപ്പിനിശ്ശേരി : ഗവേഷണാത്മക പ്രൊജക്ടുകളുമായി വിദ്യാർത്ഥികൾ സ്ട്രീം പ്രൊജക്ട് അവതരണം പൂർത്തിയായി
സമഗ്ര ശിക്ഷാ കേരളം, കുസാറ്റ്,
എന്നിവയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടന്നു വരുന്ന ഗവേഷണ പ്രൊജക്ടായ സ്ട്രീം 2025ൻ്റെ പാപ്പിനിശ്ശേരി ബി ആർ സി തല അവതരണം പാപ്പിനിശ്ശേരി ഗവ. വെൽഫേർ എൽ പി സ്കൂളിൽ വെച്ച് നടന്നു.
പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയദേവൻ കെ മുഖ്യാതിഥി ആയിരുന്നു.
ബി ആർ സി ട്രെയ്നർ സന്തോഷ് എ അധ്യക്ഷത വഹിച്ചു.
സ്ട്രീം അക്കാദമിക സമിതി അംഗം
ഡോ രമേശൻ കടൂർ,
ശബ്ന പി എന്നിവർ പ്രൊജക്ടുകൾ അവലോകനം ചെയ്തു.
ബി ആർ സി ട്രെയ്നർ സീമ സി സ്വാഗതവും രാരീഷ് കെ നന്ദിയും പറഞ്ഞു. ബി ആർ സി പരിധിയിലെ
ഒൻപത് വിദ്യാലയങ്ങളിൽ നിന്നും മൂന്ന് വീതം കുട്ടികൾ പ്രൊജക്ട് അവതരിപ്പിച്ചു.
നാടിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പ്രാദേശിക ടൂറിസം സാധ്യതകൾ എന്ന വിഷയത്തിൽ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാപ്പിനിശ്ശേരി,
രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ചിറക്കൽ,
കെ പി ആർ ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ കല്ല്യാശ്ശേരി എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ റിപ്പോർട്ട് അവതരിപ്പിച്ചു.
ജലാശയങ്ങൾ മലിനമായാൽ എന്ന വിഷയത്തിൽ അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ,
ജി ആർ എഫ് ടി വി എച്ച് എസ് എസ് അഴീക്കൽ,
ജി എച്ച് എസ് എസ് അഴീക്കോട് എന്നീ വിദ്യാലയങ്ങളും.
എല്ലാവരും കൃഷി ചെയ്യാത്തത് എന്ത് കൊണ്ട് എന്ന വിഷയത്തിൽ നാറാത്ത് യു പി സ്കൂൾ,
പുഴാതി നോർത്ത് യു പി സ്കൂൾ,
സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് വളപട്ടണം എന്നീ വിദ്യാലയങ്ങളും പ്രൊജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
ആറ് മാസത്തോളം കുട്ടികളും ഗൈഡ് അധ്യാപകരും പ്രൊജകടുമായി ബന്ധപ്പെട്ട് വിവര ശേഖരണവും അപഗ്രഥനവും നടത്തിവരികയായിരുന്നു.
പല പ്രദേശങ്ങളും സ്ഥാപനങ്ങളും കുട്ടികൾ സന്ദർശിച്ചു. വിദഗ്ധരുമായി സംവദിച്ചു.
ഗവേഷണാത്മക പ്രൊജക്ടിൻ്റെ രീതി ശാസ്ത്രം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു എന്നത് സ്ട്രീം ഇക്കോ സിസ്റ്റത്തിൻ്റെ പ്രത്യേകതയാണ്.





Comments
Post a Comment