കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിൽ
കല്യാശ്ശേരി: പടക്കക്കടയുടെ ലൈസൻസ് പുതുക്കുന്നതിന് 3,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ തഹസിൽദാരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.
കല്യാശ്ശേരിയിൽ താമസിക്കുന്ന സുരേഷ് ചന്ദ്രബോസ് ആണ് അറസ്റ്റിലായത്.
പടക്കക്കടയുടെ ലൈസൻസ് പുതുക്കാനായി ചന്ദ്രബോസിനെ സമീപിച്ചപ്പോൾ മൂവായിരം രൂപ ആവശ്യപ്പെട്ടു. തുടർന്ന് കടയുടമ വിവരം വിജിലൻസിനെ അറിയിച്ചു. വിജിലൻസിന്റെ നിർദേശ പ്രകാരം വീണ്ടും തഹസിൽദാരുമായി ബന്ധപ്പെട്ടു.
രാത്രി 8.30ന് കല്യാശ്ശേരിയിലെ വീട്ടിൽ പണം എത്തിക്കാൻ ആവശ്യപ്പെട്ടു. ഉടമ കല്യാശ്ശേരിയിലെ വീട്ടിലെത്തി പണം കൈമാറിയ ശേഷം ഒൻപതോടെ വിജിലൻസ് സുരേഷ് ചന്ദ്രബോസിന്റെ വീട്ടിൽ എത്തി പരിശോധന നടത്തി.
കടയുടമ കൈമാറിയ പണം കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് മുൻപും കൈക്കൂലി കേസിൽ സുരേഷ് ചന്ദ്രബോസ് പിടിയിലായിട്ടുണ്ട്.
വിജിലൻസ് ഡിവൈഎസ്‌പി കെ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി ഷാജു എസ്ഐ മാരായ എം കെ ഗിരീഷ്, പി പി വിജേഷ്, കെ രാധാകൃഷ്ണൻ, എഎസ്ഐ സി വി ജയശ്രീ, എ ശ്രീജിത്ത്, എം സജിത്ത്, ഗസറ്റഡ് ഓഫീസർമാരായ അനൂപ് പ്രസാദ്, കെ സച്ചിൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്

Comments
Post a Comment