കാട്ടുപോത്ത് ഇടിച്ച് ബൈക്ക് തകർന്നു

 



ഇരിക്കൂർ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ പെരുവളത്തുപറമ്പ് വയക്കര വളവിൽ കാട്ടുപോത്ത് ഇടിച്ച് ബൈക്ക് തകർന്നു.

യാത്രക്കാരൻ ശ്രീകണ്‌ഠപുരത്തെ വ്യാപാരി പെരുവളത്തുപറമ്പ് സ്വദേശി കെ പി മുഹമ്മദ് റാസിഖ് (38) പരുക്കേൽക്കാതെ രക്ഷപ്പെട്ടു.


ഇന്നലെ രാത്രി 7.30നാണ് സംഭവം. കടയിൽ നിന്ന് വീട്ടിലേക്ക് വരുന്ന റാസിഖിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു.

റാസിഖ് ബൈക്കിന്റെ വേഗം കുറച്ചെങ്കിലും ഇടിയിൽ ഇയാൾ റോഡിലേക്ക് തെറിച്ച് വീണു. പോത്ത് കാട്ടിലേക്ക് ഓടി മറഞ്ഞു.


ശ്രീകണ്ഠപുരം സെക്‌ഷൻ ഫോറസ്റ്റ് അധികൃതരും ഇരിക്കൂർ പൊലീസും നാട്ടുകാരും രാത്രി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല.


ഇന്ന് തിരച്ചിൽ പുനരാരംഭിക്കും. ഇന്നലെ ഉച്ച മുതൽ റോഡരികിൽ പോത്തിനെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.