മയ്യിൽ : മാലിന്യം പൊതുസ്ഥലത്തു തള്ളിയതിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 




ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മയ്യിൽ സ്കൂൾ കോമ്പൗണ്ടിനു ഉള്ളിലും കണ്ടക്കൈ പെരുബാറക്കടവിലും മാലിന്യം തള്ളിയതിന് രണ്ട് കേസുകളിലായി സ്‌ക്വാഡ് 5000 രൂപ വീതം പിഴ ചുമത്തി.പെരുമ്പാറക്കടവ് ബസ് സ്റ്റോപ്പിന് സമീപം വലിയ പ്ലാസ്റ്റിക് കവറിൽ കെട്ടി വീട്ടിൽ നിന്നുള്ള മാലിന്യം തള്ളിയതിന് ചെങ്ങളായി സ്വദേശിക്ക് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി. വ്യക്തിയെ സംഭവസ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിച്ചു. മയ്യിൽ ഐ. എം.എൻ. എസ്. ജി. എച്ച്. എസ് സ്കൂൾ കോമ്പൗണ്ടിൽ മാലിന്യങ്ങൾ തള്ളിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂളിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ തള്ളിയ സ്ഥാപനത്തെ കണ്ടെത്തി 5000 രൂപ സ്‌ക്വാഡ് പിഴ ചുമത്തി.സ്കൂളിന് എതിർവശം പ്രവർത്തിച്ചു വരുന്ന മൊബൈൽ ഷോപ്പിൽ നിന്നുള്ള മാലിന്യങ്ങളാണ് സ്ഥലത്ത് തള്ളിയത്.മാലിന്യങ്ങൾ തിരികെ എടുപ്പിച്ചു ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശവും നൽകി. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന് സ്‌ക്വാഡ് അറിയിച്ചു പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ഷഫീന സി പി തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.