കണ്ണൂർ : കോടികൾ തട്ടിയ യുവാവ്‌ ഇന്റർപോൾ പിടിയിൽ

 



കണ്ണൂർ : ദുബായിയിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ യുവാവിനെ കേരള പോലീസിൻ്റെയും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെയും സഹായത്തോടെ ഇന്റർപോൾ അറസ്റ്റ്‌ ചെയ്തു.


ചെറുകുന്ന് മുണ്ടപ്രം സ്വദേശി വളപ്പിലെ പീടികയിലെ വി പി സവാദിനെ (30) ആണ് ചൊവ്വാഴ്ച വൈകീട്ട് പയ്യന്നൂർ പാലക്കോട്ട് നിന്ന്‌ അറസ്റ്റ്‌ ചെയ്തത്.


പട്യാല അസിസ്റ്റന്റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാൾക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.


പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ശേഷം നാട്ടിലേക്ക് കടന്നത് ആണെന്ന് കരുതുന്നു. ഒന്നാം പ്രതി കണ്ണൂർ സിറ്റിയിലെ യുവാവിനായി അന്വേഷണം ഊർജിതമാക്കി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??