നാറാത്ത് പഞ്ചായത്ത് ഏഴാം വാർഡിൽ പച്ചക്കറി കൃഷി വിളവെടുപ്പ്
പച്ചക്കറി കൃഷി വിളവെടുപ്പ്
നാറാത്ത് പഞ്ചായത്ത് ഏഴാം വാർഡിൽ കൊറ്റാളി വയലിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മ ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉല്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ. രമേശൻ അവർകൾ നിർവ്വഹിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ, കൊളച്ചേരി പഞ്ചായത്ത് മെമ്പർ ശ്രീമതി . ഗീത, ഒ ടി.കോമളവല്ലി എന്നിവർ സംസാരിച്ചു .കുടുംബശ്രീ അംഗങ്ങൾ,കർഷകർ ,കൃഷി ഉദ്യോഗസ്ഥർ ,എന്നിവർ പങ്കെടുത്തു. ഒരു ഏക്കറോളം സ്ഥലത്ത് ചീര, വെള്ളരി, വെണ്ട, പയർ ,കുമ്പളം , കക്കിരി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.ഈ വർഷം കുറച്ചു യുവാക്കളും കൊറ്റാളി വയലിൽ കൃഷി ചെയ്യുന്നുണ്ട്.

Comments
Post a Comment