കണ്ണൂർ : അത്ര ഇത്ര എന്നൊന്നുമില്ല കേട്ടോ, സന്തോഷത്തോടെ സ്വീകരിക്കുക' ഷുഹൈബിനായി മുത്തപ്പനും നാട്ടുകാര്‍ക്കൊപ്പം

           



                                                                      


കണ്ണൂര്‍: ഷുഹൈബിന്റെ ജീവൻ രക്ഷിക്കാനുള്ള നാട്ടുകാരുടെ പരിശ്രമത്തില്‍ പങ്കാളിയായി മുത്തപ്പനും. ഹൃദയസംബന്ധമായ രോഗത്താല്‍ അതിഗുരുതരമായ അവസ്ഥയിലാണ് പ്രാപ്പോയിലെ എജി ഷുഹൈബ്.


നാട്ടുകാരുടെയും മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച്‌ പണം ശേഖരിക്കുന്നതിനിടയിലാണ് മുത്തപ്പൻ വെള്ളാട്ടം തൊഴുതുവരവ് മുഴുവൻ ചികിത്സാസഹായത്തിന് നല്‍കിയത്.


ചെറുപുഴയിലെ സന്തോഷാണ് മുത്തപ്പൻ തെയ്യം കെട്ടിയാടിയത്. മുത്തപ്പൻ തെയ്യം തന്നെയാണ് മഹല്ല് കമ്മറ്റി ഭാരവാഹികള്‍ക്കും ചികിത്സാസഹായ കമ്മിറ്റി ഭാരവാഹികള്‍ക്കും പണം കൈമാറിയത്. "ഒരു പൈതലിന്റെ ജീവൻ നിലനിർത്താൻ വേണ്ടിയാണ് സേവനം. അതിലേക്കായി മുത്തപ്പന്റെ വകയും, അത്ര ഇത്ര എന്നൊന്നുമില്ല കേട്ടോ, എത്രയായാലും സന്തോഷത്തോടെ സ്വീകരിക്കുക' എന്ന് പറഞ്ഞാണ് മുത്തപ്പൻ സഹായ ധനം കൈമാറിയത്. ചെറുപുഴയിലെ വ്യാപാരിയായിരുന്ന ഷുഹൈബിൻ്റെ ചികിത്സയ്ക്ക് 30 ലക്ഷം രൂപയാണ് വേണ്ടത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..