ഓൺലൈൻ ഗെയിം ചൂതാട്ട സംഘാംഗം കണ്ണൂരിൽ പിടിയിൽ.
കണ്ണൂർ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമായി ഓൺലൈൻ ഗെയിം തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പ്രതി കണ്ണൂരിൽ പിടിയിലായി.
ആന്ധ്രപ്രദേശ് മണ്ഡവല്ലി സ്വദേശി സത്യരാജ് വെടുകുറിയെ (25) ആണ് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
41 മൊബൈൽ ഫോൺ, രണ്ട് ലാപ്ടോപ്പ്, 4 എക്സ്റ്റൻഷൻ വയർ, 7 മൊബൈൽ ചാർജറുകൾ എന്നിവ പ്രതിയുടെ ട്രോളി ബാഗിൽ നിന്ന് പിടിച്ചെടുത്തു.
ബംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ വച്ചാണ് പ്രതി പിടിയിലായത്. റെയിൽവേ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
തുടർന്ന് സ്ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓൺലൈൻ ഗെയിം ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പിൽ പങ്കാളിയാണെന്ന് മനസിലായത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
റെയിൽവേ എസ് ഐ വിജേഷ്, ഡാൻസാഫ് എസ് ഐ സത്യൻ, ജോസ്, അഖിലേഷ്, നിജിൽ, സംഗീത് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Comments
Post a Comment