പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യു.പി. സ്കൂളിൽ പാചക പാത്രങ്ങൾ വിതരണം ചെയ്തു.
പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യു.പി. സ്കൂളിൽ പാചക പാത്രങ്ങൾ വിതരണം ചെയ്തു.
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1863 62 രൂപ ക്ക് വാങ്ങിയ പാചക പാത്രങ്ങൾ പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യു.പി. സ്കൂളിന് കൈമാറി. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എ. വി. സുശീലയാണ് പാത്രങ്ങളുടെ വിതരണം നിർവ്വഹിച്ചത്. ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീ പ്രമോദ് .ടി . കെ, ശ്രീമതി രജനി .ടി , ശ്രീ ഒ.കെ. കുഞ്ഞി മൊയ്തീൻ.ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതിലക്ഷ്മി ടീച്ചർ ശ്രീ രാമചന്ദ്രന്മാർ, ശ്രീ മധു മാസ്റ്റർ എന്നിവർ പങ്കെടുത്തു.
സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി പഞ്ചായത്ത് നൽകിയ പാത്രങ്ങൾ ഏറെ ഉപകാരപ്രദമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പഞ്ചായത്തിൻ്റെ ഈ സഹായത്തിന് സ്കൂൾ അധികൃതർ നന്ദി അറിയിച്ചു.
ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ, അധ്യാപകർ, പഞ്ചായത്ത് അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment