ബ്രസീലിനെ തകർത്തെറിഞ്ഞ് അർജന്റീന!! ലോകകപ്പ് യോഗ്യത ഉറപ്പിച്ചു
ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് ലോക ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പ് യോഗ്യത ആഘോഷമാക്കി. ബ്യൂണസ് അയേഴ്സിലെ ഒളിംപിക്സ് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യപകുതിൽ ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റർ എന്നിവരും രണ്ടാം പകുതിയിൽ ജൂലിയാനോ സിമിയോണി എന്നിവർ ആതിഥേയർക്കു വേണ്ടി ഗോളുകൾ നേടിയപ്പോൾ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത് മാത്യുസ് കുഞ്ഞയാണ്. യോഗ്യതയ്ക്കായി ബ്രസീലിന് ഇനിയും കാത്തിരിക്കണം.
ലോകകപ്പ് യോഗ്യത 🏆
അർജന്റീന 4-1 ബ്രസീൽ
⚽ അൽവാരസ് O4'
⚽ എൻസോ 12'
⚽ മാത്യുസ് 26'
⚽ മാക്ക് അലിസ്റ്റർ 37'
⚽ സിമിയോണെ 71'

Comments
Post a Comment