പഴയങ്ങാടി-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് നവീകരണത്തിന് 18 കോടിയുടെ ഭരണാനുമതി






അനുമതി ലഭിച്ചതായി എം. വിജിൻ എംഎൽഎ അറിയിച്ചു. പിലാത്തറ പീരക്കാംതടംമുതൽ പാപ്പിനിശ്ശേരി വരെ 21 കിലോമീറ്റർ മെക്കാഡം ടാറിങ് ചെയ്ത് റോഡ് നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്.


അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ബ്ലിങ്കർ ലൈറ്റ് ഉൾപ്പെടെയുള്ള ആവശ്യമായ റോഡ് സുരക്ഷപ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കല്യാശ്ശേരി-അഴീക്കോട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണിത്.


റോഡിന്റെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. നേരത്തെ അറ്റകുറ്റപ്പണി ചെയ്ത് കുഴികൾ അടച്ചെങ്കിലും സമീപത്തായി പുതിയ കുഴികൾ രൂപപ്പെടുന്നത് ഇരുചക്രവാഹന യാത്രക്കാർക്കുൾപ്പടെയുള്ളവർക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഇതിൽ ജനങ്ങൾ ആശങ്കയിലായിരുന്നു.

ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റോഡിന്റെ ഉപരിതലം അഭിവൃദ്ധിപ്പെടുത്തുന്നതിന് 18 കോടി രൂപ സർക്കാർ അനുവദിച്ചതെന്നും എംഎൽഎ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.