നാറാത്ത് : പുല്ലൂപ്പി ഹരിത ടൂറിസം പ്രഖ്യാപനം നടത്തി.
നാറാത്ത് ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്തം നവകേരളം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുല്ലൂപ്പി ഹരിത ടൂറിസം പ്രഖ്യാപനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പി മിഹ്റാബി,കെ പി ഷീബ, എ ശരത് , മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി സോമൻ, പി ശ്രീധരൻ,ഡി ടി പി സി പ്രതിനിധി ശ്രീനിവാസൻ, വി ഇ ഒ മാരായ കെ പി ലേഖ, സി എം കുഞ്ഞു മോൻ,ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ശോഭ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സി വിനോദ്,വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ,ഇ കെ സുമേഷ്, ആശാ വർക്കർമാർ ,ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ എ ജി സ്വാഗതവും അസി: സെക്രട്ടറി സനീഷ് കെ നന്ദിയും പറഞ്ഞു..

Comments
Post a Comment