കണ്ണൂരിൽ 12 ലിറ്റർ ചാരയവുമായി അഴിക്കോട് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു
കണ്ണൂരിൽ 12 ലിറ്റർ ചാരയവുമായി അഴിക്കോട് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. അഴിക്കോട് ഉപ്പായിച്ചാൽ സ്വദേശി രജീന്ദ്രൻ.പി(54 വയസ്)യാണ് പിടിയിലായത്. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ.സി.പി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ഉണ്ണികൃഷ്ണൻ.വി.പി, സന്തോഷ്.എം.കെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്)മാരായ നിഷാദ്.വി, സുജിത്ത്.ഇ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജിത്ത്.പി എന്നിവർ കേസെടുത്ത പാർട്ടിയിലുണ്ടായിരുന്നു.

Comments
Post a Comment