നാറാത്ത് : ഹാപ്പിനസ് ദിനമായ 2025 മാർച്ച് 20 നോടനുബന്ധിച്ച് നാറാത്ത് സിഡിഎസ് തലമുറ സംഗമം പഴമയും പുതുമയും സംഘടിപ്പി ച്ചു.

 



തലമുറ സംഗമം ശ്രദ്ധേയമായി


ഹാപ്പിനസ് ദിനമായ 2025 മാർച്ച് 20 നോടനുബന്ധിച്ച് നാറാത്ത് സിഡിഎസ് തലമുറ സംഗമം പഴമയും പുതുമയും സംഘടിപ്പി ച്ചു.വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അവർക്ക് ലഭ്യമാക്കേണ്ട ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചു കാര്യങ്ങൾ ചർച്ച ചെയ്തു.നിർദ്ദേശങ്ങൾ രൂപപ്പെടുത്തൽ, വയോജനങ്ങളുടെ അനുഭവങ്ങൾ ,അറിവ് എന്നിവ പുതുതല മുറയ്ക്ക് പകർന്നു നൽകാൻ ,തലമുറയിൽ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രാപ്തമാക്കല്‍ എന്നിവയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.2025 മാർച്ച് 23ന് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ തലമുറസംഗമം പരിപാടിയിൽ സി ഡി എസ് ചെയർപേഴ്സൺ ഷീജ.കെ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ വി അധ്യക്ഷയായി പഞ്ചായത്ത് പ്രസിഡണ്ട് .കെ രമേശൻ പരിപാടി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശ്യാമള, വാർഡ് മെമ്പർ വി വി ഷാജി, ഓക്സിലറി R P ശോഭിതകെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സി ഡി എസ് വൈസ് ചെയർ പേഴ്സൺസിന്ദു സി നന്ദി പറഞ്ഞു. വയോജനസമൂഹം ഇന്നലെ ഇന്ന് എന്ന വിഷയത്തെആസ്പദമാക്കി കാണി കൃഷ്ണൻ എന്നവരും, വയോജന ക്ഷേമത്തിൽ യുവജന പങ്ക് എന്ന വിഷയത്തിൽ ഓക്സിലറി അംഗം ശോഭിത കെ ,വയോജന ക്ഷേമത്തിൽ തദ്ദേശസ്ഥാപനത്തിനുള്ള പങ്ക് എന്ന വിഷയത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശ്യാമള കുടുംബശ്രീ വയോജന ക്ഷേമ പ്രവർത്തനങ്ങൾ നിലവിലെ പ്രവർത്തനങ്ങൾ പോരായ്മകൾ എന്ന വിഷയത്തെ സംബന്ധിച്ച് സിഡിഎസ് ചെയർപേഴ്സൺകെ ഷീജയുംവയോജന സൗഹൃദ സമൂഹ സൃഷ്ടിയിൽ കുടുംബത്തിൻറെ പങ്ക് എന്ന വിഷയത്തിൽ ആർ പി സി വിനോദ് എന്നവരും സംസാരിച്ചു .തുടർന്ന് വയോജനങ്ങളുടെയും ഓക്സിലറി അംഗങ്ങളുടെയുംവിവിധ കലാപരിപാടികൾ നടന്നും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..