കണ്ണൂർ : എഴുത്തുകൂട്ടം വായനക്കൂട്ടം കുട്ടികൾക്കുള്ള ഏകദിന ശില്പശാല

 


വായനയുടെ വളർച്ചയും സർഗാത്മക വികാസവും ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണ് എഴുത്തുകൂട്ടം വായനക്കൂട്ടം. മികച്ച വായനയിലേക്കും എഴുത്തിലേക്ക് കുട്ടിയെ നയിക്കാൻ സഹായിക്കുന്ന പദ്ധതി. കേവലം വായനയ്ക്കപ്പുറം വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കി ഒരു വായന സംസ്കാരം രൂപപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

സമഗ്ര ശിക്ഷാ കേരളം ,കണ്ണൂർ പാപ്പിനിശ്ശേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ എഴുത്തുകൂട്ടം വായനക്കൂട്ടം - കുട്ടികൾക്കുള്ള ഏക ദിന ശിൽപ്പശാല 28/03/2025 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ബി ആർ സി ഹാളിൽ വച്ച് നടന്നു.ബി.പി. സി. പ്രകാശൻ കെ അധ്യക്ഷത വഹിച്ചു.കഥാകൃത്ത് ടി പി വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സി ആർ സി കോർഡിനേറ്റർ മിഥുൻ മാസ്റ്റർ സ്വാഗതവും മഞ്ജുള ടീച്ചർ നന്ദിയും പറഞ്ഞു.വിവിധ വിദ്യാലയങ്ങളിൽ നിന്നായി 45 കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. സി ആർ സി കോർഡിനേറ്റർമാരായ ശില്പ എം , റംന രാഘവൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. വായന,എഴുത്ത്, എഡിറ്റിംഗ് തുടങ്ങിയവ ചർച്ച ചെയ്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.