നൂറിൻ്റെ നിറവിൽ കണ്ണാടിപ്പറമ്പ് എൽ. പി. സ്കൂൾ.

 



കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷിക്കുന്നു. പെൺകുട്ടികൾക്ക് വിദ്യഭ്യാസം ഉറപ്പ് വരുത്തുക ലക്ഷ്യമിട്ട് 1925 ൽ ഗേൾസ് സ്കൂളായാണ് തുടങ്ങിയത് പിന്നീട് പ്രവേശനം എല്ലാർക്കുമായി .1925ൽ അന്നത്തെ മാനേജരായിരുന്ന . അരോളി വീട്ടിൽ രാമർകുട്ടി നായർ അവർകളുടെ മാനേജ്മെന്റിന് കീഴിലാണ് വിദ്യാലയത്തിൻ്റെ തുടക്കം . 


വിദ്യാലയത്തിൻ്റെ നൂറാം വാർഷികം നിറവ് 2K25  എന്ന പേരിൽ ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.


 വിളംബര ഘോഷയാത്ര, സംസ്കാരിക സമ്മേളനം , പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ , സ്മരണിക പ്രകാശനം, മികവ് പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ നടക്കും.കൂടാതെ ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക പി.ശോഭയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടക്കും. ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള വിളംബംര ഘോഷയാത്ര മാർച്ച് 28ന് രാവിലെ 10 ന് നടക്കും. 


ശതാബ്ദി ആഘോഷവും യാത്രയയപ്പ് സമ്മേളനവും എപ്രിൽ രണ്ടിന് കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യൂറിക്ക അസോസിയേറ്റ് എഡിറ്റർ രമേശൻ കടൂർ മുഖ്യ ഭാഷണം നടത്തും. പാപ്പിനിശ്ശേരി ഉപജില്ലാ ഓഫീസർ കെ. ജയദേവൻ ആദരവും എൻഡോവ്മെൻ്റ് വിതരണവും നടത്തും. പരേതരായപൂർവ്വ വിദ്യാർത്ഥികളുടെ സ്മരണാർത്ഥം മക്കൾ സ്പോൺസർ ചെയ്തതാണ് എൻഡോവ്മെൻ്റ് . ആദരം, ഏകപാത്ര നാടകം, കൈകൊട്ടി കളി ,നൃത്ത സന്ധ്യ എന്നിവയും അരങ്ങേറും.


 പൂർവ്വ വിദ്യാർത്ഥിയും നാറാത്ത് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായി കാണി ചന്ദ്രൻ ചെയർമാനും പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രം കൺവീനറുമായി ശതാബ്ദി ആഘോഷ കമ്മിറ്റി രൂപികരിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.