എംപിമാര്‍ക്ക് കോളടിച്ചു; ശമ്പളത്തില്‍ 24 ശതമാനം വര്‍ധന; കൈയില്‍ കിട്ടും 1,24,000 രൂപ

                                                          




എംപിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ശമ്പളം ഒരു ലക്ഷത്തില്‍ നിന്ന് 1,24,000 രൂപയായാണ് ഉയര്‍ത്തിയത്. പ്രതിദിന അലവന്‍സ് 2000 രൂപയില്‍ നിന്ന് 2500 രൂപയാക്കി ഉയര്‍ത്തി. 2023 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം.


നിലവിലെ എംപിമാരുടെ ശമ്പളത്തില്‍ 24 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. മുന്‍ എംപിമാരുടെ പെന്‍ഷന്‍ 25,000ല്‍ നിന്ന് 31,000 രൂപയാക്കിയുമാണ് വര്‍ധന.


2018ലാണ് എംപിമാരുടെ ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും ഏറ്റവും ഒടുവില്‍ വര്‍ധിപ്പിച്ചത്. ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണുള്ളത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.