വൈദ്യുതി ഉപഭോക്താക്കളെ വലച്ച് സര്‍ചാര്‍ജ് നിരക്കില്‍ വീണ്ടും വര്‍ധന.
ഏപ്രില്‍ മാസത്തില്‍ യൂണിറ്റിന് ഏഴ് പൈസയെന്ന നിരക്കില്‍ സര്‍ചാര്‍ജ് പിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.
ഫെബ്രുവരിയിലുണ്ടായ അധിക ബാധ്യത നികത്താൻ ആണെന്നാണ് വിശദീകരണം. ഫെബ്രുവരിയില്‍ 14.38 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടെന്നാണ് കെഎസ്ഇബി വിശദീകരിക്കുന്നത്.
ഇത് നികത്താനാണ് സര്‍ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഈ മാസം എട്ട് പൈസയായിരുന്നു വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസങ്ങളിലും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു.
വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ആഘാതം തന്നെ നിലനില്‍ക്കെയാണ് അധിക ബാധ്യതയുടെ ഭാരം കൂടി ഉപഭോക്താക്കളുടെ മേല്‍ വരുന്നത്

Comments
Post a Comment