കുറുമാത്തൂർ : അശാസ്ത്രീയ മാലിന്യ സംസ്ക്കരണം. 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹീലിംഗ് ടച്ച് ആയുർവേദിക് ക്ലിനിക് & ട്രീറ്റ്‌മെന്റ് സെന്റർ,ഗെറ്റ് ഫിറ്റ് ഫിസിയോ, ക്യു മെഡിക്ക് സ്പെഷ്യാലിറ്റി ക്ലിനിക് എന്നീ സ്ഥാപനങ്ങൾക്ക് 10000 രൂപ പിഴ ചുമത്തി.മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചതിനും ഹരിത കർമ സേനയ്ക്ക് മാലിന്യങ്ങൾ കൈമാറാത്തതിനും ഹീലിംഗ് ടച്ച് ആയുർവേദിക് ക്ലിനിക് & ട്രീറ്റ്‌മെന്റ് സെന്ററിനും മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടി ഇട്ടതിനും മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതിനും ഗെറ്റ് ഫിറ്റ് ഫിസിയോ എന്ന സ്ഥാപനത്തിനും 2500 രൂപ വീതം സ്‌ക്വാഡ് പിഴ ചുമത്തി.മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും ഹരിത കർമ്മ സേനയ്ക്ക് മാലിന്യങ്ങൾ കൈമാറാനുമുള്ള നിർദേശം 2 സ്ഥാപനങ്ങൾക്കും നൽകി.ക്യു മെഡിക്കിൽ നിന്നുള്ള ഇമേജ് വേസ്റ്റ് ഉൾപ്പെടെയുള്ളവ പുറകിലെ കുഴിയിൽ കൂട്ടി ഇട്ട് കത്തിച്ചതിനും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും തരം തിരിക്കാതെ മാലിന്യങ്ങൾ ശേഖരിച്ചു വെച്ചതിനും സ്ഥാപനത്തിന് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി. ഇമേജ് വേസ്റ്റ് വീഴ്ച കൂടാതെ കൈമാറാനും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, കുറുമാത്തൂർ ഹെൽത്ത് ഇൻസ്‌പെക്ടർ രമ്യ ടി തുടങ്ങിയവർ പങ്കെടുത്തു.


Comments
Post a Comment