മാട്ടൂൽ : എസ്ഡിപിഐ സൗഹൃദ ഇഫ്താർ ശ്രദ്ധേയമായി
മാട്ടൂൽ : എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മാട്ടൂൽ ആമിസിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സംഗമം എസ്‌ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ മൗലവി ഉദ്ഘാടനം ചെയ്തു.കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ,വെൽഫെയർ പാർട്ടി കല്ല്യാശ്ശേരി മണ്ഡലം സെക്രട്ടറി മജീദ് മാസ്റ്റർ,കോൺഗ്രസ് മാട്ടൂൽ മണ്ഡലം പ്രസിഡന്റ് ഉത്തമൻ,എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം സെക്രട്ടറി ഹാരിസ് മടക്കര,മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി സുബൈർ മടക്കര തുടങ്ങിയവർ സംസാരിച്ചു.എസ്‌ഡിടിയൂ ജില്ലാ ട്രഷറർ ഹാഷിം ടിടിവി,വിമൻ ഇന്ത്യ മൂവ്മെന്റ് കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സൈനബ സുബൈർ,മാട്ടൂൽ ഹൈസ്കൂൾ പി ടി എ പ്രസിഡന്റ് അഷ്‌റഫ് വാടിക്കൽ,മാധ്യമ പ്രവർത്തകരായ ബാബു,ഷനിൽ പിലാത്തറ ,ചിന്തകൻ മഹമൂദ് ഇട്ടപ്പുറത്ത്,മാട്ടൂൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനസ് കെ കെ,ഇസ്മീറ കെ,സമീന യൂ തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലം വൈസ് പ്രസിഡന്റ് അഹമ്മദ് മാടായി,ജോയിന്റ് സെക്രട്ടറി ഇസ്മായിൽ,മുസമ്മിൽ കണ്ണപുരം,കമ്മിറ്റി അംഗം മുബീന ഷൗക്കത്തലി,റിയാസ് വി,മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് അസ്‌അദ് കെ,മാടായി പഞ്ചായത്ത് പ്രസിഡന്റ് തൗഫീഖ് എന്നിവർ നേതൃത്വം നൽകി


Comments
Post a Comment