മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

 



പ്രതിഷേധ ധർണ്ണ നടത്തി 

----------------

 ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗനവാടി ജീവനക്കാരുടെ വേദന വർദ്ധനവ് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെപിസിസി മെമ്പറും സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ വി പി അബ്ദുൽ റഷീദ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ സി ഗണേശൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ മജീദ് കരക്കണ്ടം സ്വാഗതവും നാസർ കോർളായി നന്ദിയും പറഞ്ഞു.

 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ശ്രീജേഷ് കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അനസ് നമ്പ്രം, കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡന്റ് ശിവരാമൻ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മജീദ് കടൂർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, ബൂത്ത് പ്രസിഡണ്ട്മാർ, തുടങ്ങി കോൺഗ്രസിന്റെ സീനിയറായ നേതാക്കൾ നേതൃത്വം നൽകി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.