പാപ്പിനിശ്ശേരി : മാലിന്യം റെയിൽവേയുടെ സ്ഥലത്ത് തള്ളിയതിന് 7 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 





ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റിനു സമീപം റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മാലിന്യം തള്ളിയതിന് റെയിൽവേ ഗേറ്റിനു സമീപം പ്രവർത്തിച്ചു വരുന്ന 7 സ്ഥാപനങ്ങൾക്ക് എതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 219 N പ്രകാരം 7000 രൂപ പിഴ ചുമത്തുകയും തുടർ നടപടിയെടുക്കാൻ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശവും നൽകി. കാലങ്ങളായി സംഭവസ്ഥലത്ത് മാലിന്യങ്ങൾ തള്ളി വരുന്നതായി സ്‌ക്വാഡ് കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്തു തന്നെ പ്രവർത്തിച്ചു വരുന്ന 7 സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ സ്‌ക്വാഡ് കണ്ടെടുത്തു.7 സ്ഥാപനങ്ങളിലെയും ജീവനക്കാരെ സംഭവസ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യം തിരികെ എടുക്കാനും സ്വന്തം ചിലവിൽ ഈ പ്രദേശം വൃത്തിയാക്കാനും സ്‌ക്വാഡ് നിർദേശം നൽകി. തുടർ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തിനും നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.