ദേശീയ ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി

 



ദേശീയ ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. 



24.3.25 രാവിലെ 10 മണിക്ക് മയ്യിൽ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ റാലി മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്.ശ്രീ രാമചന്ദ്രൻ എ.ടി ഉദ്ഘാടനം ചെയ്തു .സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ കാർത്ത്യായനി അധ്യക്ഷത വഹിച്ചു ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ സ്വാഗതം ആശംസിച്ചു , തുടർന്ന് ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ടെന്നിസൺ തോമസ് ആരോഗ്യ സന്ദേശം നൽകി. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് പ്രതിജ്ഞ എടുത്തു. ക്ഷയരോഗ ചോദ്യാവലിക്ക് ശരി ഉത്തരം നൽകിയവരിൽ നിന്നും ഭാഗ്യശാലികളായ മൂന്നുപേർക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ പി കെ കാർത്യായനി സമ്മാനം വിതരണം ചെയ്തു ബോധവൽക്കരണത്തിന്റെ ഭാഗമായി സാമൂഹിക ഒപ്പുശേഖരണവും നടന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.