അനുമോദന സദസ്സ് സംഘടിപ്പിച്ചു





കല്ലൈക്കൽ: 

ജിസിസി കെഎംസിസി പാപ്പിനിശ്ശേരിപഞ്ചായത്ത്‌ കമ്മിറ്റിയുടെ ഓപ്പൺ ഡേ യുടെ ഭാഗമായി നടത്തിയ 

വിവിധ കലാ മത്സരത്തിൽ മത്സരത്തിൽ പങ്കെടുത്തവരെ അനുമോദന സദസ്സ് ജി സി സി പാപ്പിനിശ്ശേരി പഞ്ചായത്ത്‌ കെ എം സി സി കല്ലൈക്കൽ മുസ്ലിം ലീഗ് ഓഫീസിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.


എം എസ് എഫ് ശാഖ പ്രസിഡന്റ് ടി സാബിത് കല്ലൈക്കലിന്റെ അധ്യക്ഷതയിൽ അഴീക്കോട്‌ മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി സിപി റഷീദ് ഉത്ഘാടനം ചെയ്തു.


മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.


പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനസെക്രട്ടറി സി എച്ച് ഇസ്മായിൽ, പഞ്ചായത്ത് മെമ്പർമാരായ 

വി അബ്ദുൽ കരീം, സി എച്ച് അബ്ദുൽ 

സലാം, ജി സി സി പ്രതിനിധികളായ ടിവി ജാസിർ( ഖത്തർ),സൈദ് മാങ്കടവ് (ജിദ്ദ),ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ പി, ജനറൽ സെക്രട്ടറി ജാഫർ കെപി പ്രസംഗിച്ചു.


ജിസിസി പാപ്പിനിശ്ശേരി പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡണ്ട്‌ കെ എൻ മുസ്തഫ സ്വാഗതവും പാപ്പിനിശ്ശേരി പഞ്ചായത്ത്‌ എം എസ് എഫ് ട്രഷറർ നൂറുൽ നജാദ് വി നന്ദിയും പറഞ്ഞു





 

Comments