തളിപ്പറമ്പ് : 5000 രൂപ കൈക്കൂലി; കയ്യോടെ പൊക്കി. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർ

 




തളിപ്പറമ്പ് ബിപിഎൽ കാർഡ് ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാൻ 5,000 രൂപ കൈക്കൂലി വാ ങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫിസർ പി.കെ.അനിലിനെ വി ജിലൻസ് പിടികൂടി. പെരുവളത്തു പറമ്പ് സ്വദേശിയുടെ പരാതിയി ലാണു വിജിലൻസ് ഡിവൈഎ സി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറ സ്റ്റ് ചെയ്തത്.
സ്വന്തമായി കാറുള്ളതിനാൽ, ബിപിഎൽ കാർഡ് എപിഎൽ ആക്കണമെന്നും ഇതുവരെ ഉപ യോഗിച്ചതിനു 3 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും 25,000 രൂപ തന്നാൽ പിഴ ഒഴിവാക്കാമെന്നും ഇയാൾ കഴിഞ്ഞമാസം 20നു പരാ തിക്കാരനോടു പറഞ്ഞതായി വി ജിലൻസ് അറിയിച്ചു.
ശേഷം, 10,000 രൂപ ആദ്യഗഡുവാ യി ഇയാൾ കൈപ്പറ്റി. ഇതിന്റെ അടി സ്ഥാനത്തിൽ പുതിയ എപിഎൽ കാർഡ് അനുവദിച്ചു. കഴിഞ്ഞദിവസം പുതിയ കാർഡ് കിട്ടിയ കാര്യം അറിയിക്കാനായി പരാതിക്കാരൻ വിളിച്ചപ്പോൾ, 5000 രൂപ കൂടി കൈക്കൂലി നൽകണം എന്നായിരുന്നു. താലൂക്ക് സപ്ലൈ ഓഫിസറുടെ ആവശ്യം. പരാതിക്കാരൻ വിവരം വിജിലൻ സ് ഡിവൈഎസ്പിയെ അറിയിച്ചു 
തുടർന്ന്, ഇന്നലെ ഉച്ചയോടെ പണവുമായി പരാതിക്കാരൻ താ ലൂക്ക് സപ്ലൈ ഓഫിസിലെത്തുക യും കയ്യോടെ പിടികൂടുകയും ചെയ്യുകയായിരുന്നെന്നു.
ഇൻസ്പെക്ടർമാരായ സു നിൽകുമാർ, സബ് ഇൻസ്പെ ക്ടർമാരായ പ്രവീൺ, നിജേഷ്, ഗിരീഷ്, ശ്രീജിത്, അസി. എസ്ഐമാരായ രാജേഷ്, ബാ ബു, സീനിയർ സിപിഒമാരായ സുരേഷ്, വിജിൻ, ഹൈറേഷ് എന്നിവരും സംഘത്തിലുണ്ടായി
അഴിമതി സംബന്ധിച്ച വിവരം അറിയിക്കേണ്ട നമ്പറുകൾ: 1064, 8592900900, 9447789100 വാട്സാപ്).

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം