മയ്യിൽ: വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു
മയ്യിൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉന്നതപഠനം നടത്തുന്ന വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രവി മാസ്റ്റർ, മെമ്പർമാരായ എ പി സുചിത്ര, കെ വി സതീദേവി, എം പി സന്ധ്യ, ഇ പി രാജൻ അസിസ്റ്റന്റ് സെക്രട്ടറി രജീഷ് എന്നിവർ സന്നിഹിതരായി.

Comments
Post a Comment