കണ്ണൂർ : പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു.

 




പയ്യന്നൂർ: പ്രസവത്തെ തുടർന്ന് യുവതി മരണപ്പെട്ടു. കാങ്കോൽ നോർത്ത് വായനശാലക്ക് സമീപത്തെ ബിജെപി- കർഷകമോർച്ച സംസ്ഥാന മീഡിയ കോ-കൺവീനറും ഏറ്റുകുടുക്ക എൽപി സ്കൂളിലെ പ്രധാനാധ്യാപകനുമായ സി.കെ.രമേശന്റെയും വി.അനുപ്രിയയുടെയും മകൾ വി.ആതിര (28)യാണ് മരിച്ചത്. ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്ന കെ.വി.അഭയ്,


മൂന്നുവർഷം മുമ്പായിരുന്നു ആതിരയുടെ വിവാഹം. പ്രസവത്തിനായി പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ വൈകുന്നേരം 3 മണിയോടെ ആൺകുഞ്ഞിന് ജന്മവും നൽകി. പിന്നീട് രക്തസമ്മർദ്ദം കുറയുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യനില വഷളാവുകയും ചെയ്തതിനാൽ ബന്ധുക്കൾ ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഗൾഫിലുള്ള ഭർത്താവ് കെ.വി അഭയ് ഇന്ന് രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. ഏക സഹോദരി അനശ്വര. അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.