ടിപ്പർ ലോറി മറിഞ്ഞ് ചികിൽസയിലായിരുന്ന പട്ടുവം മുതുകുട സ്വദേശി മരിച്ചു.

 


തളിപ്പറമ്പ് : വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപ്പർ ലോറി മറിഞ്ഞ് ചികിൽസയിലായിരുന്ന ആൾ മരണപ്പെട്ടു. പട്ടുവം മുതുകുടയിലെ നാരായണന്റെയും കൗസല്യയുടെയും മകൻ

കെ. രമേശൻ (62) ആണ് മരണപ്പെട്ടത്. ഡിസംബർ 12 ന് രാവിലെ ആയിരുന്നു അപകടം. റോഡ് പണിക്കാവശ്യമായ ജെല്ലിയുമായി പോകുകയായിരുന്ന ടിപ്പറായിരുന്നു അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ബീഹാർ സ്വദേശി ഹോപാനസോറൻ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശനെ കണ്ണൂരിലും തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലും ചികിൽസ നൽകിയിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. സി.പി.ഐ.(എം) മുതുകുട വടക്ക് ബ്രാഞ്ച് മെമ്പറാണ് മരണപ്പെട്ട രമേശൻ ഭാര്യ: ഭാനുമതി മക്കൾ : അമൃത, അഭിമന്യു മരുമകൻ - നിധിൻ (വെങ്ങര ) 

.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..