കെട്ടിയിട്ട് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ചു, ജീവനോടെ കത്തിച്ചു; ഐ ടി ജീവനക്കാരിയെ കൊലപ്പെടുത്തിയ സുഹൃത്ത് പിടിയില്‍

 





ചെന്നൈ: ഐ.ടി ജീവനക്കാരിയായ സുഹൃത്തിനെ കൊലപ്പെടുത്തിയ ട്രാന്‍സ്മാന്‍ അറസ്റ്റിൽ. കാലുകള്‍ കെട്ടിയിട്ട ശേഷം തീവെച്ചാരുന്നു യുവതിയെ കൊലപ്പെടുത്തിയത്. ചെന്നൈയിലെ കമ്പനിയില്‍ എഞ്ചിനീയറായ നന്ദിനിയ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ട്രാന്‍സ്മാന്‍ വെട്രിമാരന്‍ അറസ്റ്റിലായത്. ശനിയാഴ്ച താലമ്പൂരിന് സമീപം പൊന്‍മാറിലെ ആളൊഴിഞ്ഞ സ്ഥലത്താണ് നന്ദിനിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.


നന്ദിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വിവാഹഭ്യര്‍ത്ഥന നിരസിച്ചിതിനാണ് പെൺകുട്ടിയെ സഹപാഠിയായിരുന്ന ട്രാന്‍സ്മാന്‍ വെട്രിമാരാന്‍ ദാരുണമായി കൊലപ്പെടുത്തിയത്. വെട്രിമാരനും നന്ദിനിയും മധുരയിലെ ഗേള്‍സ് സ്‌കൂളില്‍ സഹപാഠികളായിരുന്നു. ആദ്യം മഹേശ്വരിയെന്നായിരുന്ന ഇയാളുടെ പേര്. പിന്നീട് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്ത പുരുഷനായപ്പോള്‍ വെട്രിമാരന്‍ എന്ന് പേര് ഇടുകയായിഉർന്നു. അതിന് ശേഷവും ഇവര്‍ തമ്മിലുള്ള അടുപ്പം തുടര്‍ന്നു. എന്നാല്‍ ഇയാളെ വിവാഹം കഴിക്കുന്നതില്‍ നന്ദിനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല.


മാത്രമല്ല തന്നോടൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനായ യുവാവുമായി നന്ദിനി അടുപ്പം പുലര്‍ത്തിയിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് പ്രതി നന്ദിനിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. ശനിയാഴ്ച നന്ദിനിയെ ഇയാൾ വിജനമായ സ്ഥലത്തെത്തിക്കുകയായിരുന്നു. തുടർന്ന് ചങ്ങലകൾ ഉപയോഗിച്ച് അവളുടെ കൈകളും കാലുകളും ബന്ധിക്കുകയും ഇത് തമാശയ്ക്ക് മാത്രമാണെന്ന് അവളോട് പറയുകയും ചെയ്തു. ആവർത്തിച്ച് അപേക്ഷിച്ചിട്ടും നന്ദിനിയെ മോചിപ്പിക്കാൻ വിസമ്മതിക്കുകയും പകരം ഒരു കുപ്പി പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിക്കുന്നതിന് മുമ്പ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തും കൈകളും മുറിക്കുകയും ചെയ്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.