ചാലോട് : മാലിന്യം തള്ളിയ ഹോട്ടലുടമയ്ക്ക് ജില്ലാ സ്ക്വാഡ് 25000 രൂപ പിഴ ചുമത്തി
ചാലോട് - ഇരിക്കൂർ റോഡിൽ ആയിപ്പുഴ ചൊക്രാൻ വളവിൽ സ്ഥിരമായി മാലിന്യം തള്ളുന്ന ഹോട്ടലുടമയെയാണ് ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തിയത്. കൊളോളം പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന പി.കെ അഷറഫിന്റെ ഉടമസ്ഥതയിലുള്ള വെൽകം ഫാസ്റ്റ് ഫുഡ് ഹോട്ടൽ എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമാണ് രാത്രികാലത്ത് പതിവായി ആയിപ്പുഴ റോഡരികിൽ നിക്ഷേപിച്ചിരുന്നത്.
മാലിന്യക്കെട്ടുകളുടെ വിശദമായ പരിശോധനയിൽ വ്യക്തമായ സൂചനകൾ നൽകുന്ന തെളിവുകൾ സ്ക്വാഡിന് ലഭിച്ചു. ഹോട്ടലിൽ നിന്നുള്ള മാലിന്യമാണെന്ന് മനസിലാക്കിയതനുസരിച്ച് കൂടാളി ഗ്രാമ പഞ്ചായത്തിലെ ഹോട്ടൽ ലൈസൻസികളുടെ പട്ടികയിൽ നിന്നും മാലിന്യം തള്ളിയ ഹോട്ടലുടമയെ കണ്ടെത്തുകയായിരുന്നു. കുറ്റസമ്മതം നടത്തിയ സ്ഥാപനമുടമയ്ക്ക് 25000 രൂപ പിഴ ചുമത്തി. നിക്ഷേപിച്ച മാലിന്യങ്ങൾ മുഴുവൻ സ്ഥാപന ഉടമയുടെ ചെലവിൽ വീണ്ടെടുത്ത് തരം തിരിച്ച് സംസ്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പഞ്ചായത്തിന് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ, രസ്ന കെ.പി എന്നിവരും പങ്കെടുത്തു.
.jpg)
Comments
Post a Comment