ഗണേഷ്കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ 29-ന്

 


രണ്ടരവർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഞായറാഴ്ച രാവിലെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു


തിരുവനന്തപുരം: ഇടതുമുന്നണി ധാരണപ്രകാരമുള്ള മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി കേരള കോൺഗ്രസ് ബി നേതാവായ കെ.ബി. ഗണേഷ്കുമാറും കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും ഡിസംബർ 29-ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അന്ന് വൈകീട്ട് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് മുന്നണി യോഗശേഷം മാധ്യമപ്രവർത്തകരെ കണ്ട എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചു.
മന്ത്രിസ്ഥാനം രണ്ടരവർഷം പങ്കുവെക്കണമെന്ന ധാരണ നടപ്പാക്കേണ്ട സമയത്തായിരുന്നു നവകേരളസദസ്സ് വന്നത്. അതുകൊണ്ടാണ് പുനഃസംഘടന നീണ്ടുപോയതെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. മറ്റുമന്ത്രിമാർ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് എൽ.ഡി.എഫ് യോഗം വിലയിരുത്തി. മന്ത്രിമാർ നല്ല സേവനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ജനക്ഷേമകരമായ നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ്. പിന്തുണയും സഹായവും വാഗ്ദാനംചെയ്തുവെന്നും എൽ.ഡി.എഫ്. കൺവീനർ അറിയിച്ചു. രണ്ടരവർഷം പൂർത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഞായറാഴ്ച രാവിലെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ആന്റണി രാജു രാജിവെച്ചൊഴിഞ്ഞ ഗതാഗതവകുപ്പ് കെ.ബി. ഗണേഷ്കുമാറിനും അഹമ്മദ് ദേവർകോവിലിന്റെ തുറമുഖവകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നൽകിയേക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം