പാപ്പിനിശ്ശേരി കെ എ ടി എഫ് വനിതാവിംഗ് സംഗമം ഉജ്വലമായി







പാപ്പിനിശ്ശേരി : കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ വനിതാവിംഗ് പാപ്പിനിശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി എൽ പി സ്കൂളിൽ ഏകദിന പ്രവർത്തക സംഗമവും കലാകായിക പരിപാടികളും സംഘടിപ്പിച്ചു. വനിതാവിംഗ് സംസ്ഥാന കൺവീനർ ബി സൈനബ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഷുക്കൂർ മാസ്റ്റർ കണ്ടക്കൈ, സഈമ മയ്യിൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഷബീറ ബി അധ്യക്ഷത വഹിച്ചു. ഹസീനാബി കെ പി,സറീന പി വി, നജീറ എം പി, ജസ്‌ലീന എൻ സി,കെ പി നജ്മുദ്ധീൻ,മഹമൂദ് എം, താഹിറ കെ വി സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം കെ എ ടി എഫ് ഉപജില്ല സെക്രട്ടറി യൂസുഫ് കെ നിർവഹിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം