കാരുണ്യത്തക്കാരം സീസണ്‍ രണ്ടിന് ചേലേരി എ യു പി സ്കൂൾ ഒരുങ്ങി




കായിപ്പോള ണ്ട്.....ലൊട്ട കച്ച് ണ്ട്....കല്‍മാസ് ണ്ട്.....



എത്തിമോനെ.....




പഠനത്തിനൊപ്പം വിനോദത്തിനും കാരുണ്യത്തിനും അവസരമൊരുക്കി കാരുണ്യത്തക്കാരം സീസണ്‍ രണ്ടിന് ചേലേരി എ യു പി സ്കൂൾ ഒരുങ്ങി മക്കളേ...വെള്ളിയാഴ്ച ക്രിസ് മസ് ആഘോഷത്തിനൊപ്പം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്നൊരുക്കുന്ന അലിമെന്റോ ഫെസ്റ്റിൽ വിവിധ വിഭവങ്ങൾ രുചിച്ചു നോക്കുന്നതിനൊപ്പം കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകാനും ഏവർക്കും സ്വാഗതം.

 വീടുകളിൽ നിന്ന് തയാറാക്കി എത്തിക്കുന്ന വിഭവങ്ങൾ വിൽക്കാനും കച്ചവടം നിയന്ത്രിക്കാനും കണക്ക് കൂട്ടാനുമെല്ലാം സ്കൂളിലെ വിദ്യാർഥികൾ തന്നെയാണ് എത്തുന്നത്. പ്രായോഗിക പഠനം നടക്കുന്നതിനൊപ്പം തന്നെ ലഭിക്കുന്ന പണം പൂർണമായും കാരുണ്യ പ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നതിലൂടെ നന്മ വറ്റാത്ത കുഞ്ഞുമനസുകളായി നമ്മുടെ മക്കൾ മാറുന്നു... അപ്പൊ പിന്നെ റെഡി അല്ലേ എല്ലാരും ... വെള്ളിയാഴ്ച അതിരാവിലെ ചേലേരി എ യു പി സ്കൂളിലേക്ക് വണ്ടി വിടാൻ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..