പുല്ലാഞ്ഞോട് എ എൽ പി സ്കൂളിൽ പിടിഎ സഹകരണത്തോടെ സ്ഥാപിച്ച സിസിടിവി ഉദ്ഘാടനം ചെയ്തു

 


  പുല്ലാഞ്ഞോട് എ എൽ പി സ്കൂളിൽ പിടിഎ സഹകരണത്തോടെ സ്ഥാപിച്ച സിസിടിവി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രി വി.കെ സന്തോഷിന്റെ അധ്യക്ഷതയിൽ ട്രാഫിക് എസ് ഐ ശ്രീ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന പി ടി എ യെ പ്രത്യേകം അഭിനന്ദിച്ചു.ഈ അവസരത്തിൽ പുനർ മൂല്യനിർണ്ണയത്തിലൂടെ എൽ എസ് എസ് ലഭിച്ച ആര്യ രൂപേഷിന് മൊമെന്റോ നൽകി അനുമോദിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുനിത കുമാരി ടീച്ചർ സ്വാഗതവും ജാഗ്രത സമിതി കൺവീനർ ശ്രീ പ്രവീൺ കെ ആശംസയും പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി കെ ആശാദേവി നന്ദി പറഞ്ഞു.






Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..