മാലിന്യ സംസ്കരണ സംവിധാനമില്ല: കൂടാളി സ്കൂളിന് പിഴ ചുമത്തി

 


      

ശുചിത്വമാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൂടാളി ഹയർ സെക്കണ്ടറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി. സ്കൂൾ കോമ്പൗണ്ടിനകത്ത് പലയിടങ്ങളിലായി പ്ളാസ്റ്റിക് കവറുകൾ, ഉപയോഗശൂന്യമായ പേനകൾ, മിഠായിക്കവറുകൾ,  കടലാസ് തുടങ്ങിയവ ജൈവമാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഒന്നും തന്നെ സ്കൂളിൽ ഏർപ്പെടുത്തിയിരുന്നില്ല. കുട്ടികളിൽ പ്ളാസ്റ്റിക് തരം തിരിവ് ശീലിപ്പിക്കുന്നതിനായി പഞ്ചായത്ത് നൽകിയ നാലു ബിന്നുകളും കൃത്യമായി സജ്ജീകരിച്ചിരുന്നില്ല. സ്കൂളിന് പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൂടാളി പഞ്ചായത്തിന് നിർദ്ദേശം നൽകി.

        പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ, സി.ഹേമന്ദ് എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..