പഴുതടച്ച അന്വേഷണം: കൈയടി നേടി പരിയാരം സ്ക്വാഡ്

 




പയ്യന്നൂർ: ഒക്ടോബർ 19നാണ് പരിയാരം ചിതപ്പിലെപൊയിലിലെ ഡോ. ഷ ക്കീറിന്റെ വീട്ടിൽ കവർച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന വയോധികയെ ഭീഷ ണിപ്പെടുത്തി 10 പവനും പണവും കവരുകയായിരുന്നു. രാവിലെ വീട്ടുജോ ലിക്കാരി വന്നപ്പോഴമാണ് കവർച്ചാവിവരം പുറത്തറിയുന്നത്. സെപ്റ്റംബർ 21ന് ഇതിനടുത്ത പ്രാദേശമായ പളുങ്കു ബസാറിൽ മാടാളൻ അബ്ദുല്ലയു ടെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു. 25 പവനും 15000 രൂപ യുമാണ് അവിടെനിന്ന് കൊള്ളയടിച്ചത്. അടുത്തടത്ത് രണ്ട് കവർച്ച, ദിവ സങ്ങളുടെ മാത്രം ഇടവേളയിൽ നടന്നതോടെ ജനങ്ങൾ ഭീതിയിലായി.


തുടർന്ന് ജില്ല പൊലീസ് മേധാവി എം. ഹേമലത പയ്യന്നൂർ ഡിവൈ.എസ്.പി പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകി. വി രലടയാളമോ മറ്റ് തെളിവുകളോ ഇല്ലാത്ത ഈ കേസിൽ ഏത് കവർച്ചാസം ഘമാണ് എന്നറിയുന്നതിന് അന്വേഷണ സംഘം കിണഞ്ഞു പരിശ്രമിച്ചു. നിരീക്ഷണ കാമറ തുണികൊണ്ട് മറച്ച് ഡി.വി.ആർ കൊണ്ടുപോവുകയും ചെയ്തിരുന്നു. കവർച്ച നടന്ന പ്രദേശത്തേയും സമീപ പ്രദേശങ്ങളിലേയും നിരവധി കാമറകൾ പരിശോധിച്ചുള്ള അന്വേഷണമാണ് ഈ ഘട്ടത്തിൽ പ്ര ധാനമായും നടന്നത്. കുശാൽനഗറിൽ ഇവരുടെ വാഹനം എത്തിയതായി വ്യക്തമായി. തുടർന്ന് കുശാൽനഗറിനടുത്തുള്ള ശുണ്ടിക്കൊപ്പ എന്ന സ്ഥ ലത്തെ ഹോട്ടലിൽ നിന്ന് കവർച്ചസംഘത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭി ച്ചു, അവർ ഫോൺ ഓൺ ചെയ്തതായി മനസ്സിലാക്കുകയും ചെയ്തു.


സംഘത്തിന്റെ ഫോട്ടോ തമിഴ്നാട് പൊലീസിന് കൈമാറി. ഇതോടെയാണ് കുപ്രസിദ്ധ കവർച്ചക്കാരൻ സുള്ളൻ സുരേഷും സംഘവുമാണെന്ന് സ്ഥിരീ കരിച്ചത്. അന്വേഷണ സംഘം എസ്.ഐ സഞ്ജയ് കുമാറിന്റെ നേതൃത്വ ത്തിൽ കോയമ്പത്തൂരിലേക്ക് പോവുകയും ഇവരെ പിടിക്കാനായുള്ള ശ്ര മം തുടരുകയും ചെയ്തു. തുടർന്നാണ് കോയമ്പത്തൂർ സുളുരിൽ കവ ർച്ചാസംഘാംഗമായ സഞ്ജീവ് കുമാറിനെ പിടികൂടിയത്.


സഞ്ജീവ് കുമാർ പിടിയിലായതോടെ മറ്റ് പ്രതികൾ അവിടെ നിന്നും രക്ഷ പ്പെട്ടു. ഇവർ ആന്ധ്രയിലെത്തിയെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം ആന്ധ്ര പൊലീസിന് വിവരം കൈമാറി. കവർച്ച സംഘത്തിലെ അംഗങ്ങളാ യ ജെറാൾഡ്, രഘു എന്നിവരെ കഞ്ചാവ് സഹിതം ആന്ധ്ര പൊലീസ് പിടി കൂടി റിമാൻഡ് ചെയ്തിരുന്നു. ഇവരെ കോടതി മുഖേന അന്വേഷണ സം ഘം കസ്റ്റഡിയിൽ വാങ്ങി.


സംഘത്തലവനായ സുള്ളൻ സുരേഷ് കൊലക്കേസ് അടക്കം എൺപതോ ളം കേസുകളിലെ പ്രതിയാണ്. മറ്റ് പ്രതികളും നിരവധി കവർച്ച കേസുകളി ൽ ഉൾപ്പെട്ടവരാണ്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സുള്ളൻ സുരേ ഷ് 2010ൽ മൊബൈൽ ഫോൺ കവർച്ചയിലൂടെയാണ് മോഷണ രംഗത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് നിരവധി കവർച്ച നടത്തി സം ഘത്തിന്റെ തലവനാവുകയായിരുന്നു. എസ്.എച്ച്.ഒ പി. നളിനാക്ഷൻ, അ ന്വേഷണ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സഞ്ജയ്കുമാർ, എ.എസ്. സ യ്യിദ്, സീനിയർ സി.പി.ഒമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, രജീഷ്, സഹോദരൻമാരായ ഷിജോ അഗസ്റ്റിൻ, സോജി അഗസ്റ്റിൻ, എ.എസ്.ഐ ചന്ദ്രൻ എന്നിവരും വനിത സിവിൽ പൊലീസ് ഓഫിസർ സൗമ്യയും അ ഷണത്തിൽ പ്രധാന പങ്കുവഹിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം