എൻ.സി.പി കണ്ണൂർ ജില്ലാ കമ്മറ്റി തോമസ് ചാണ്ടി അനുസ്മരണം നടത്തി

 


കണ്ണൂർ:പ്രതിസന്ധികളിൽ തകരാത്ത മനസ്സാന്നിധ്യവും, പൊരുതി ജയിച്ചേ തീരൂ എന്ന നിശ്ചയദാർഢ്യമുള്ള സംരംഭകത്വ ശേഷിയും സഹപ്രവർത്തകരെ എല്ലാ കാലത്തും ചേർത്തു പിടിക്കാനുള്ള നേതൃഗുണവും എല്ലാം ഒത്തിണങ്ങി രാഷ്ട്രീയ നേതാവിന്റെ അഭാവം ആണ് തോമസ് ചാണ്ടിയുടെ വേർപാടിലൂടെ എൻസിപിക്കും കേരള രാഷ്ട്രീയത്തിനും ഉണ്ടായത് എന്ന് എൻസിപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ സുരേശൻ അഭിപ്രായപ്പെട്ടു. എൻ സി പി മുൻ സംസ്ഥാന പ്രസിഡണ്ടും കേരളത്തിന്റെ മുൻഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നാലാം ചരമ വാർഷിക ദിനത്തിൽ എൻ സി പി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 എൻ ,സി പി ജില്ലാ ജനറൽ സെക്രട്ടറി അനിൽ പുതിയവീട്ടിൽ അധ്യക്ഷത വഹിച്ചു.എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി സംസ്ഥാന നിർവഹക സമിതി അംഗം പി സി സനൂപ്, ജില്ലാ സെക്രട്ടമാരായ പി ടി സുരേഷ്ബാബു,മുരളീധരൻ നായർ,ജയദേവൻ വി പി , കിസാൻ സഭ ജില്ലാ പ്രസിഡന്റ്‌ ശ്രീനിവാസൻ മാറോളി, എൻ കെ ടി എഫ് ജില്ലാ പ്രസിഡന്റ്‌ പി കെ സത്യൻ,

ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..