കണ്ണപുരം : സ്വർണ്ണവും പണവും തിരിച്ചു ചോദിച്ചതിന് വീഡിയോയും ഫോട്ടോയും പ്രചരിപ്പിക്കുമെന്ന് യുവതിക്ക് ഭീഷണി പ്രതി അറസ്റ്റിൽ

 


കണ്ണപുരം. സൗഹൃദത്തിലായിരുന്ന കാലത്ത് യുവതിയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തു. തിരിച്ചു ചോദിച്ചപ്പോൾ സുഹൃത്തുക്കൾക്കും കൂടെ ജോലി ചെയ്യുന്നവർക്കും ഫോട്ടോകളും വീഡിയോകളും അയച്ചുകൊടുത്ത് അപമാനിച്ച പ്രതിയെ ഒളിവിൽ കഴിയുന്നതിനിടെ പയ്യന്നൂർ കുഞ്ഞിമംഗലത്ത് വെച്ച് കണ്ണപുരം പോലീസ് പിടികൂടി. ഹോട്ടൽ തൊഴിലാളിആലക്കോട് രയരോം സ്വദേശി എസ്.കെ.മുസ്തഫ (49) യെയാണ് ഗ്രേഡ് എസ്.ഐ.എ.അനിലും സംഘവും അറസ്റ്റു ചെയ്തത്.

ചെറുകുന്ന് പൂങ്കാവ് സ്വദേശിനിയായ 45കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.ഇക്കഴിഞ്ഞ ജൂൺ ഒന്നു മുതലുള്ള കാലയളവിൽ സൗഹൃദം നടിച്ച് ഒപ്പം കൂടിയ പ്രതി യുവതിയിൽ നിന്നും ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കൈക്കലാക്കുകയും പിന്നീട് ഇവതിരിച്ചു ചോദിച്ചപ്പോൾ സൗഹൃദ നാളുകളിലെ ഫോട്ടോകളും വീഡിയോകളും യുവാവിൻ്റെ കൂട്ടുകാർക്കും പരാതിക്കാരിയുടെ സഹപ്രവർത്തകർക്കും അയച്ചുകൊടുത്ത് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു തുടർന്ന് യുവതി പോലീസിൽ പരാതി നൽകി.

കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പയ്യന്നൂർ കുഞ്ഞിമംഗലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം