പയ്യന്നൂർ : വെള്ളച്ചാലിൽ നിന്നും കാണാതായ പെൺകുട്ടി വാഹനം ഇടിച്ച് മരിച്ചു.

 


പയ്യന്നൂർ : കൊടക്കാട് വെള്ളച്ചാലിൽ നിന്നും കാണാതായ പെൺകുട്ടി വാഹനം ഇടിച്ച് മരിച്ചു. പ്ലസ് വൺ വിദ്യാർഥിയായ വെള്ളച്ചാൽ ശാന്തി നിലയത്തിൽ സുരേഷ് - ചിത്ര ദമ്പതികളുടെ മകൾ ആദിയ സുരേഷ് (17) ആണ് മരിച്ചത്. സഹോദരി അപർണ.


ഇന്നലെ രാത്രി ഒൻപതോടെ ദേശീയ പാതയിൽ കരിവെള്ളൂർ പാലക്കുന്ന് പെട്രോൾ പമ്പിന് സമീപത്ത് ആയിരുന്നു അപകടം. എട്ടരയോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ചീമേനി പോലീസിൽ വിവരം അറിയിച്ചിരുന്നു.


പെൺകുട്ടിയെ കണ്ടെത്താൻ പോലിസും ബന്ധുക്കളും അന്വേഷണം നടത്തുന്നതിന് ഇടയിലാണ് പാലക്കുന്നിൽ വച്ച് അപകടം സംഭവിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നാട്ടുകാർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റി ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..