ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണം: കെ.പി.എസ്.ടി.എ

 


തളിപ്പറമ്പ: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകണമെന്നും കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.സംസ്ഥാന വൈസ്.പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.

 വി.പി.അബ്ദുൾ റഷീദ് മുഖ്യ ഭാഷണം നടത്തി.

 കെ.എം.ബിന്ദു, പി.വി. സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി, കെ.വി.മെസ്മർ,സിബി ഫ്രാൻസിസ്,പി.കെ. ഇന്ദിര സംസാരിച്ചു. കെ. പി. വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു..സാംസ്കാരിക സമ്മേളനം പി.പി.സായിദയുടെ അധ്യക്ഷതയിൽ എം. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

എ.കെ.ഉഷ, എം.നളിനി സംസാരിച്ചു.

 എ. അസ് ലം സ്വാഗതവും പി.രസ്ന മോൾ നന്ദിയും പറഞ്ഞു.

 പ്രതിനിധി സമ്മേളനം ടി.ഹേമലതയുടെ അധ്യക്ഷതയിൽ വി. കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.ധനേഷ് ടി.നമ്പ്യാർ സംസാരിച്ചു.കെ.അശ്വിൻ സ്വാഗതവും ശ്യാം കൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എസ്.വിനീത് (പ്രസി), കെ.പി.വിജേഷ് (സെക്ര), ടി.ടി.രൂപേഷ് (ട്രഷറർ)

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം