പാപ്പിനിശ്ശേരി : ഇൻക്ലൂസീവ് കലോത്സവം സംഘടിപ്പിച്ചു



സമഗ്ര ശിക്ഷാ കേരളം പാപ്പിനിശ്ശേരി ബി ആർ സി യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി മാസാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ബി ആർ സി പരിധിയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ ഇൻക്ലൂസീവ് കലോത്സവം ആറോൺ യു പി സ്കൂളിൽ വെച്ച് നടന്നു. 

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ഉദ്ഘാടനം ചെയ്തു. ബി പി സി പ്രകാശൻ കെ അധ്യക്ഷത വഹിച്ചു. ട്രെയ്നർ സീമ സി, സ്പെഷ്യൽ എഡ്യുക്കേറ്റർ സുമതി എം വി, മീര പി ടി എന്നിവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു. 

നേരത്തെ ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ, കായിക മേള, ഓട്ടിസം സെന്റർ - സ്പേസ് സെന്റർ ക്രിസ്മസ് ആഘോഷം, ക്രിസ്മസ് ചങ്ങാതിക്കൂട്ടം ഗൃഹസന്ദർശനം തുടങ്ങിയ വിവിധ പരിപാടികൾ 

ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.






Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.