കോഴിക്കോട് പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു.




കോഴിക്കോട് പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ (59) അന്തരിച്ചു.


 മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസിൽ പരസ്യ വിഭാഗത്തിൽ സെക്ഷൻ ഓഫിസറാണ്. തിങ്കളാഴ്ച വൈകീട്ടോടെ ആയിരുന്നു അന്ത്യം. മാതൃഭൂമി ദിനപത്രത്തിലെ 'എക്സിക്കുട്ടൻ' കാർട്ടൂൺ പംക്തി രജീന്ദ്രകുമാറിന്റേതാണ്.


രജീന്ദ്രകുമാറിന്റെ കാർട്ടൂൺ-കാരിക്കേച്ചറുകൾക്ക് അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.


2022-ലും 23-ലും റൊമാനിയ, ബ്രസീൽ, തുർക്കി എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട കാർട്ടൂൺ മത്സരങ്ങളിൽ പുരസ്കാരം നേടിയിരുന്നു. രണ്ട് മാസം മുൻപ് ഈജിപ്തിലെ അൽ അസർ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. വിവിധ രാജ്യങ്ങളിലെ പ്രദർശനങ്ങളിലും അദ്ദേഹത്തിന്റെ കാർട്ടൂണുകൾ ഇടം നേടിയിട്ടുണ്ട്. കൂത്തുപറമ്പ് മാങ്ങാട്ടിടം കെ ടി ഗോപിനാഥിന്റെയും സി ശാരദയുടെയും മകനാണ്. ഭാര്യ മിനി. മക്കൾ: മാളവിക, ഋഷിക

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.