നമ്മൾ കണ്ണൂർക്കാർക്ക് അഭിമാനിക്കാം

  

നമ്മൾ കണ്ണൂർക്കാർക്ക് അഭിമാനിക്കാം




യു എ ഇ .ദേശിയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയി മലയാളി ആയ കണ്ണുർ സ്വദേശിയായ സി പി റിസ്വാനെ തിരഞ്ഞെടുത്തു .


 ഏഷ്യ കപ്പ് മത്സരങ്ങളിലാണ് കണ്ണൂർ തലശ്ശേരി സൈദർ പള്ളി ചുണ്ടങ്ങാപോയിൽ പുതിയപുരയിൽ റിസ്‌വാൻ റഊഫ് യു എ ഇ ടീമിനെ നയിക്കുക. യു എ ഇ ദേശീയ ടീമിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി നായകൻ ആവുന്നത്. ശനിയാഴ്ച മുതൽ ഒമാനിൽ നടക്കുന്ന ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ റിസ്‌വാൻ യുഎഇ യെ നയിക്കും. യോഗ്യത നേടിയാൽ ആഗസ്റ്റ് 27 ന് ആരംഭിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്താൻ ടീമുകൾക്കെതിരെ യു.എ.ഇ ക്ക് മത്സരിക്കാൻ കഴിയും. റിസ്വാന് പുറമെ മലയാളി താരങ്ങളായ ബാസിൽ ഹമീദ് അലിശാൻ ശറഫു എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. .

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??