കുടയത്തൂരിൽ ഉരുൾപൊട്ടൽ; മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു

 കുടയത്തൂരിൽ ഉരുൾപൊട്ടൽ; മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു


തൊടുപുഴ: തൊടുപുഴ കുടയത്തൂര്‍ സംഗമം കവലക്ക് സമീപം ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു.

കുടയത്തൂര്‍ സ്വദേശി സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില്‍ പെട്ടത്. ഇവരില്‍ തങ്കമ്മ കൊച്ചുമകന്‍ ദേവാനന്ദ്, ഷിമ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ശക്തമായ മഴക്ക് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നാണ് അപകടമുണ്ടായത്. വീട് പൂര്‍ണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്. വീടിരുന്ന സ്ഥലത്തിന് താഴെ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കാണാതായ രണ്ട് പേര്‍ക്കായി രക്ഷാപ്രവ‍ര്‍ത്തനം തുടരുകയാണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.