മനം നിറഞ്ഞ് ടോപികൻസ്

 മനം നിറഞ്ഞ് ടോപികൻസ്





പ്രൗഢ ഗംഭീരമായി 

അബുദാബി കെ.എം.സി.സി 

ടോപിക കോൺവോക് 


അബുദാബി: അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ചരിത്ര, സാംസ്‌കാരിക, രാഷ്ട്രീയ പഠനത്തിനും പരിശീലനത്തിനുമായി സംഘടിപ്പിച്ച ടോപിക റീഡിങ് ആന്റ് ലേണിംഗ് കോഴ്‌സിന് പ്രൗഢ സമാപനം. 


രണ്ട് വർഷം നീണ്ടുനിന്ന നിരന്തര പഠനത്തിനും പരിശീലനത്തിനും ശേഷമാണ് ടോപിക പാഠ്യപദ്ധതിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി കോൺവോക് ചടങ്ങ് സംഘടിപ്പിച്ചത്. 


രണ്ട് സെമസ്റ്ററുകളിലായി നടന്ന കോഴ്‌സിന്റെ അവസാന ഘട്ട പരീക്ഷകൾക്ക് ശേഷം വിജയികളായവരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന കോൺവോക് പരിപാടിയിൽ ആദരിച്ചു. 


ചരിത്രവും സമകാലിക ഇന്ത്യയുടെ നേർചിത്രങ്ങളും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും സാംസ്‌കാരിക മുന്നേറ്റങ്ങളും നാഗരികതകളുടെ പഠനവും വ്യക്തി വികാസ പദ്ധതികളുമെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു ടോപിക്ക പാഠ്യപദ്ധതി. 67 പഠിതാക്കളാണ് ടോപികയിൽ പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. 


നസീർ രാമന്തളി ഒന്നാം റാങ്കും അബ്ദുല്ല ചേലക്കോട്, സുനീർബാബു ചുണ്ടമ്പറ്റ, നൗഷാദലി നാഷ്മഹൽ എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് റാങ്കുകളും നേടി. റാങ്ക് ജേതാക്കളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. 


സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. ട്രഷറർ പി.കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. ടോപിക കോഴ്‌സ് ഡയരക്ടർ ഷെരീഫ് സാഗർ പ്രസംഗിച്ചു. 

സംസ്ഥാന ഭാരവാഹികളായ അസീസ് കാളിയാടൻ , സമീർ സി തൃക്കരിപ്പൂർ , അഷ്റഫ് പൊന്നാനി , ബഷീർ ഇബ്രാഹീം , വീരാൻ കുട്ടി ഇരിങ്ങാവൂർ , 

മുഹമ്മദ് ആലം വിപി, റഷീദ് പട്ടാമ്പി , റഷീദലി മമ്പാട് , അബ്ദുല്ല കാക്കുനി , സഫീഷ് താമരക്കുളം എന്നിവർ നേതൃത്വം നൽകി.


ശിഹാബ് പി.എം കക്കാട് ഖിറാഅത്ത് നടത്തി. 

സെക്രട്ടറി ഇ.ടി.മുഹമ്മദ് സുനീർ സ്വാഗതവും ആക്ടിങ് ജനറൽ സെക്രട്ടറി മജീദ് അണ്ണാൻതൊടി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം