നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ 




 കണ്ണൂർ :നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി. കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത്‌ കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് ബസ്റ്റാന്റിന്റെ അടുത്തുള്ള ഗ്രൗണ്ടിന് സമീപത്തുനിന്നുമാണ് രണ്ടുപേർ പിടിയിലായത്.


ഇരുവരുടെയും ദേഹപരിശോധനയും സഞ്ചരിച്ച ഫിയറ്റ് കാറും പരിശോധിച്ചതിൽ നിന്നും 1.76 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു.


കോട്ടയംപൊയിലിലെ മുഹമ്മദ്‌ അജ്മൽ കെ. പി(24), കൂത്തുപറമ്പ് നരവൂരിലെ സിജാഹ്.സി (23) എന്നിവരെയാണ് പിടികൂടിയത്.ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്നുകൾ ഇരിട്ടിയിൽ നിന്നാണ് ലഭിച്ചതെന്ന് ചോദ്യംചെയ്യലിൽ അറസ്റ്റിലായവർ പറഞ്ഞു. ഇതിനെ കുറിച്ച് കൂത്തുപറമ്പ് പോലീസ് കൂടുതലായി അന്വേഷിച്ച് വരികയാണ്.കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ.ശ്രീജിത്ത്‌ കൊടേരി, S.I.ദീപ്തി, A.S.I പ്രേമൻ, DANSAF ടീം അംഗങ്ങളിലെ CPO മാരായ അനൂപ്,രാഹുൽ എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.